വഴിയരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കു മേല്‍ മിനിലോറി പാഞ്ഞുകയറി അമ്മയും കുഞ്ഞും മരിച്ചു
വഴിയരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കു മേല്‍ മിനിലോറി പാഞ്ഞുകയറി അമ്മയും കുഞ്ഞും മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ മജ്‌നു കാ തിലാ മാര്‍ക്കറ്റിനു സമീപം വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ സംഭവം. 32കാരിയായ ജ്യോതിയും നാലുവയസ്സുകാരിയായ മകളുമാണ് മരിച്ചത്.യുവതിയുടെ ഭര്‍ത്താവും ആറുവയസ്സുകാരിയായ മകളും അയല്‍വാസിയായ 17കാരനും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചശേഷം പൊലീസിനു കൈമാറി. മിനി ടെംപോയാണ് അപകടത്തില്‍പെട്ട വാഹനം.