തോട്ടിൽ കാണാതായ തെക്കേ പുന്നയൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
സുധീർ
ചാവക്കാട്പുന്നയൂർ വെട്ടിപ്പുഴ കുട്ടാടൻ പാടത്തോടു ചേർന്നുള്ള തോട്ടിൽ കാണാതായ തെക്കേ പുന്നയൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തെക്കേ പുന്നയൂർ കളരിക്കൽ അനീഷ് കുമാറി(45) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.തോടിനു സമീപത്തെ കലുങ്കിൽ ബൈക്ക്, ഒരു ജോടി ചെരുപ്പ് എന്നിവ കണ്ടതോടെ സംശയം തോന്നിയ പരിസരവാസികൾ വിവരം വടക്കേക്കാട് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.