കോടതി ഉത്തരവിനു ശേഷവും ശാന്തന്‍പാറയിലെ സി.പി.എം

Spread the love

കൊച്ചി: കോടതി ഉത്തരവിനു ശേഷവും ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം നടന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സി.പി.എം. ന്യായീകരണമായി പറഞ്ഞത്.അമിക്കസ് ക്യൂറിയും കേസില്‍ ഇടപെട്ട മറ്റ് അഭിഭാഷകരും ബുധനാഴ്ച രാവിലെ ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിഷയം ഉച്ചയ്ക്കപത്യേകമായി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.ശാന്തന്‍പാറയിലെ നിര്‍മാണം തടഞ്ഞുകൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പറോ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് വന്നതിനു പിന്നാലെ സി.പി.എം. പലയിടങ്ങളില്‍നിന്നായി തൊഴിലാളികളെ എത്തിച്ച് ചൊവ്വാഴ്ച രാത്രിതന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ടൈലിടലടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരെ ഇന്നലെ രാത്രികൊണ്ട് പൂര്‍ത്തിയാക്കി.നിയമലംഘനങ്ങള്‍ നടത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് നേരത്തേ മാതൃഭൂമി പുറത്തുകൊണ്ടുവന്നിരുന്നു. ഇതോടെ എന്‍.ഒ.സി. ഇല്ലാത്ത കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് തടഞ്ഞുകൊണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ സ്റ്റോപ് മെമ്മോ നല്‍കി. എന്നാല്‍ അതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ടായിരുന്നു സി.പി.എമ്മിന്റെ ഇടുക്കിയിലെ മൂന്നാറിലെ പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അക്കാര്യത്തിലാണ് ഇന്നലെ കോടതി ഇടപെടുകയും അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ വിഷയത്തില്‍ കളക്ടര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *