വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കൈക്കൂലി കേസിൽ വിജിലൻസ് സംഘം പിടികൂടി
തിരുവനന്തപുരം : വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കൈക്കൂലി കേസിൽ വിജിലൻസ് സംഘം പിടികൂടി. കാട്ടാക്കട ജംഗ്ഷനിൽ വെച്ചാണ് വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ഗോപകുമാറിനെ വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ ഗ്രേഡ് 2 എസ്.പി അജയ്കുമാറിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി അനിൽ കുമാറിന്റെ സംഘം ഗോപകുമാറിനെ പിടികൂടിയത്.വെള്ളനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അരുവിക്കര ഭഗ തെ കെട്ടിട നിർമ്മാണത്തിന് മണ്ണ് മാറ്റുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ആന്റികറപ്ഷൻ ബ്യൂറോ പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനത്തെ തടഞ്ഞു നിർത്തി പരിശോധന നടത്തിയത്.തുടർന്ന് പരിശോധനയിൽ സെക്രട്ടിയുടെ വാഹനത്തിൽ നിന്നും 500 ന്റെ 25 ഓളം നോട്ടുകൾ കണ്ടെത്തി. അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളനാട് പോലീസ് സംഘം അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.