സ്ത്രീകളെ കടന്നുപിടിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

Spread the love

മൂവാറ്റുപുഴ: സ്ത്രീകളെ കടന്നുപിടിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പോലീസുകാർ അപമര്യദയായി പെരുമാറിയത്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെ അരീക്കൽ വെച്ച് പോലീസുകാരെ നാട്ടുകാർ തടഞ്ഞുവെച്ച് മർദിച്ചു.ഇന്ന് ഉച്ചയ്ക്കാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഈ രണ്ട് പൊലീസുകാരും വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. ഇവർ മദ്യപിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാമമം​ഗലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും പെരുമാറ്റമുണ്ടായത്. തുടർന്നാണ് പെൺകുട്ടികൾ പരാതി നൽകിയത്.ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് ശ്രമിച്ചത്. എന്നാൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ട് പോയതോടെ കേസെടുക്കുകയായിരുന്നു. പൊലീസുകാരെ മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവമുണ്ടായ ഉടനെ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെച്ചിരുന്നു. സംഘം ചേർന്ന് മർദ്ദിക്കുകയുെ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *