ഓരോ മനുഷ്യന്റെയും മികച്ച ആരോഗ്യത്തിനു ധാരാളം വെള്ളം ആവശ്യമാണ്

Spread the love

ഓരോ മനുഷ്യന്റെയും മികച്ച ആരോഗ്യത്തിനു ധാരാളം വെള്ളം ആവശ്യമാണ്. അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടോ? പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലെ?അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ഈ ശീലം കൊണ്ട് നിങ്ങൾക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല.വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണമെന്നു ആരോഗ്യ മേഖലയിലെ ഗവേഷകര്‍ നിര്‍ദേശിക്കുന്നു.വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ബെഡ്ഡില്‍ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാന്‍. കൂടാതെ, ഗ്ലാസില്‍ വെള്ളം ഒഴിച്ച്‌ കുടിക്കാനും ശ്രദ്ധിക്കണം. കുപ്പി നേരെ വായയിലേക്ക് വെച്ച്‌ നിര്‍ത്താതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *