കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് കാറിൽ കടത്തിയ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് കാറിൽ കടത്തിയ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം സ്ഥിരീകരിക്കും.വെള്ളിയാഴ്ച വൈകിട്ട് തേനിയിലെ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്നാണ് സംശയാസ്പദമായ രീതിയിൽ, സ്കോർപിയോ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കാർ വാഹനം പരിശോധിപ്പോൾ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന നാവ്, കരൾ, ഹൃദയം എന്നീ ശരീരഭാഗങ്ങൾ കണ്ടെടുത്തു.പൂജ ചെയ്ത നിലയിലാണ് ഇവ ഉണ്ടായിരുന്നത്.ശരീര ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർധിക്കുമെന്ന വിശ്വാസത്തിലാണ് പേരിലാണ് ഇത് കൊണ്ടുപോയതെന്ന് പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിൽ നിന്നാണ് ഇവ വാങ്ങിയത്. ഉത്തമപാളയം പോലീസ് സ്റ്റേഷനിൽ കൂടുതൽ ചോദ്യം ചെയ്യൽ നടന്നു വരികയാണ്.