സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി : സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടിഎം തോമസ് ഐസക്
തിരുവനന്തപുരം: ഗണപതിയെക്കുറിച്ച് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടിഎം തോമസ് ഐസക്.സ്പീക്കർക്കെതിരെയുള്ള പ്രതിഷേധങ്ങൾ കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.ബോധപൂർവം കേരളത്തിൽ വർഗീയ അതിപ്രസരം സൃഷ്ടിക്കാൻ വേണ്ടി ചില കരുനീക്കങ്ങൾനടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

ഡോ : ടി.എം തോമസ് ഐസക്കിന്റെ പ്രസ്താവന ഇങ്ങനെ‘
സുവർണാവസര’മാക്കാൻ കോൺഗ്രസ് : ഡോ. ടി എം തോമസ് ഐസക്‌സ്‌പീക്കർ എ എൻ ഷംസീറിന്റെ പ്രതികരണത്തിൽ വർഗീയ ധ്രുവീകരണം സൃഷ്‌ടിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. വർഗീയ ചേരിതിരിവിനുള്ള ആസൂത്രിതനീക്കമാണ് നടക്കുന്നത്. കോൺഗ്രസ് ഇതിനെ സുവർണാവസരമായി കാണുകയാണ്.

ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. അത് വിശ്വസിക്കേണ്ടവർ അങ്ങനെ വിശ്വസിക്കട്ടെ. ആ വിശ്വാസമില്ലാത്ത ഒരാൾ അതിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞാൽ എന്താണ് തെറ്റ്? പക്ഷേ ഒരുകാര്യം തീർച്ചയാണ്. അത് ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കരുത്. ഷംസീർ പറഞ്ഞത് ഇങ്ങനെയുള്ള വിശ്വാസങ്ങളെ ശാസ്‌ത്രമായി പ്രചരിപ്പിക്കുന്നതിനെതിരെയാണ്. ഇക്കാര്യം ഷംസീർ പറഞ്ഞതാണ് ചിലരുടെ പ്രശ്നം. പേരിലാണ് പ്രശ്‌നം. കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. ഇതിനെ അറിഞ്ഞ് പ്രതിരോധിക്കും – -തോമസ് ഐസക് വാർത്താലേഖകരോട് പറഞ്ഞു.