കിള്ളിപ്പാലത്തെ ആക്രിക്കടയിൽ തീപിടിച്ചു
തിരുവനന്തപുരം : കിള്ളിപ്പാലത്തെ ആക്രിക്കടയിൽ തീപിടിച്ചു. ആക്രിക്കടയിൽ ഉണ്ടായിരുന്ന പേപ്പർ കൂമ്പാരത്തിലാണ് വൻ തീ പടർന്നത്. തീപിടത്തിൽ കടയിലെ കൂമ്പാരത്തിൽ ഉണ്ടായിരുന്ന ആക്രിക്കൾ കത്തി നശിച്ചു.ആളപായൊന്നും സ്ഥിരീകരിച്ചിട്ടില്ല .അതേസമയം ആക്രിക്കടയിലെ തീപിടിത്തം വിവരം അറിഞ്ഞത് എത്തിയ നഗരത്തിലെ മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമം തുടരുന്നു. ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം.