മുട്ടിൽ മരംമുറി കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭൂവുടമകളായ ആദിവാസികൾ
മുട്ടിൽ മരംമുറി കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭൂവുടമകളായ ആദിവാസികൾ.പ്രതികൾ നടത്തിയ തട്ടിപ്പ് ശരിവയക്കുന്ന് വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി.മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ല. പേപ്പറുകൾ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം. അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും അവർ തുറന്നു പറഞ്ഞു.ആദ്യം എത്തിയത് ഇടനിലക്കാരാണ്.പിന്നീട് റോജി നേരിട്ടെത്തി കച്ചവടം ഉറപ്പിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തിന് നൽകിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ റോജി ശരിയാക്കും. അതിനാലാണ് തുക കുറച്ചു നൽകുന്നതെന്നും പറഞ്ഞു പറ്റിക്കുകയായിരുന്നു.എന്നാൽ ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ലെന്നും ഇവർ വെളിപ്പെടുത്തി.