മകളുടെ വിവാഹ ദിവസം അച്ഛന്‍ ജീവനൊടുക്കി
ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന്‍ ജീവനൊടുക്കി. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനെയാണ് (54) തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. വീടും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.ഇന്ന് രാവിലെയാണ് സംഭവം. ഇയാൾക്ക് രണ്ടു പെണ്മക്കളായിരുന്നു. മൂത്ത മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.ഭാര്യ നേരത്തേ മരിച്ച സുരേന്ദ്രൻ കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു രണ്ട് പെണ്‍മക്കളും അമ്മയുടെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്.