പെരുമാതുറ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം
ചിറയിൻകീഴ് : പെരുമാതുറ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. വള്ളത്തിൽ നാല് പേർ ഉണ്ടായിരുന്നുശക്തമായ തിരമാല കാരണം വള്ളം മറിയുകയായിരുന്നു.കരയിൽ നിന്നുള്ള മത്സ്യ തൊഴിലാളികൾ നീന്തി പോയി നാല് പേരെയും രക്ഷപ്പെടുത്തി.അതേ വള്ളത്തിൽ തന്നെ കരയിലേക്ക് എത്തിച്ചു.രക്ഷപ്പെട്ടവരെ പുതുക്കുറിച്ചി ഭാഗത്തേക്ക് കൊണ്ടു പോയി10 ദിവസത്തിനിടെ തന്നെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.