സംസ്ഥാനത്ത് കനത്ത മഴ : എറണാകുളം കാസർഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളത്ത് റെഡ് അലേർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ട് .എറണാകുളത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി .കാസർകോഡ് കോളേജുകൾക്ക് ഒഴികെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.