പാലക്കാട് കൂട്ടുപാതയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം
പാലക്കാട് കൂട്ടുപാതയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. മാലിന്യം ജെസബി ഉപയോഗിച്ച് നീക്കം ചെയ്ത് പുക ശമിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. എട്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയതിനാല്‍ വലിയതോതില്‍ പുക ഉയരുന്നുണ്ട്. മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പിന്‍ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതര്‍ പറഞ്ഞു. സാമൂഹികവിരുദ്ധര്‍ തീയിട്ടതാകാം എന്നാണ് സംശയിക്കുന്നത്. പൊലീസില്‍ പരാതി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.