മലപ്പുറം മുണ്ടുപറമ്പിൽ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം
മലപ്പുറം മുണ്ടുപറമ്പിൽ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം വാഹനത്തിൽ കുടുങ്ങി കിടന്ന രണ്ടുേപേരെ രക്ഷപ്പെടുത്തി.പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബൈക്കില്‍ ചാരിനിന്നയാളും കാറില്‍ ഉണ്ടായിരുന്നയാളുമാണ് ലോറിക്കടിയില്‍പ്പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസം ഉണ്ടായിട്ടുണ്ട്.