വിഴിഞ്ഞം തുറമുഖ നിർമ്മാണം വേഗം പൂർത്തിയാക്കുമെന്ന് : മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: പരിസരവാസികളെ പരിഗണിച്ച് വിഴിഞ്ഞം തുറമുഖ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 28,29,30 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന ഐ.എൻ.എൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ പ്രചാരണ പൊതുസമ്മേളനം പൂന്തുറ എസ്.എം ലോക്ക് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സൺ റഹീം അദ്ധ്യക്ഷനായി. എസ്.എം.ബഷീർ, സഫറുള്ള ഖാൻ, സലീം നെടുമങ്ങാട്, ബീമാപ്പള്ളി യൂസഫ്, കബിർ പേട്ട ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.