അമിത മുടികൊഴിച്ചിൽ തടയാൻഒരു കിടിലം വൈറ്റമിന്‍ ജ്യൂസ്
മുടികൊഴിച്ചിൽ എല്ലാവരുടെയും പ്രശ്നമാണ്. വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടാണ് മുടി കൊഴിയുന്നത്. വിറ്റാമിനുകളുടെ അഭാവം, കാലാവസ്ഥ വ്യതിയാനം, മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്തിന് വെള്ളം മാറിക്കുളിക്കുന്നതുപോലും മുടിവളർച്ചയെ ബാധിക്കും.മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം വിറ്റാമിനുകളുടെയും മിനറൽസിൻെറയും അഭാവമാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനായി ധാരാളം വിറ്റാമിനുകളടങ്ങിയ ഒരു സ്പെഷ്യൽ ജ്യൂസ് വീട്ടിലുണ്ടാക്കിയാല്‍ മതി….വൈറ്റമിന്‍ ജ്യൂസിന് ആവശ്യമായ സാധനങ്ങൾചെറുപഴം -1ഓറഞ്ച് -1ആപ്പിൾ -1/2മാതള നാരങ്ങാ -1/2കാരറ്റ്-1/2പാൽ -350 mlപഞ്ചസാര -2 ടേബിൾ സ്പൂൺഈ പഴങ്ങൾ എല്ലാം തൊലി കളഞ്ഞ ശേഷം ചെറുപഴം, ഓറഞ്ച് , ആപ്പിൾ, മാതളം, കാരറ്റ് , പഞ്ചസാര എന്നിവ ഒരു മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് തിളപ്പിച്ച പാൽ ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം അരിച്ചെടുത്തു ഉപയോഗിക്കാം. തണുപ്പ് വേണ്ടവർക്ക് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ഉപയോഗിക്കാം. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഈ ജ്യൂസ് കുടിക്കുന്നത് മുടികൊഴിച്ചിലിനു നല്ലൊരു പ്രതിവിധിയാണ്