സംസ്ഥാനത്തെ ലൈഫ് പദ്ധതി പാവപ്പെട്ടവർക്ക് ലഭിക്കുന്നില്ല
തിരുവനന്തപുരം : സംസ്ഥാനത്തെ ലൈഫ് പദ്ധതി പാവപ്പെട്ടവർക്ക് ലഭിക്കുന്നില്ല. ബാലരാമപുരം ആലുവിള പുത്തൻവീട് 5-ാം വാർഡ് സ്വദേശിയായ ബിജു ആണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടു പെൺമക്കളും പ്രായമായ അമ്മയും താമസിച്ചു വന്ന 40 വർഷത്തിനു മുകളിൽ പഴക്കമുള്ള വീട് ഇന്ന് രാവിലെ ഇടിഞ്ഞു വീണു. പലതവണ താനും തന്റെ കുടുംബവും ബാലരാമപുരം പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു ഒരുപാട് തവണ അപേക്ഷ നൽകിട്ടും ഇതുവരെയും പ ഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബിജുവിന്റെ കുടുംബം ആരോപണവും ആക്ഷേപം ഉയർത്തി.