ജെനിനില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു
ജെനിന്‍: പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങള്‍ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചു. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീന്‍ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടര്‍ച്ചയാണെന്ന് ഇസ്രായേല്‍ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ കെട്ടിടങ്ങഘ വളയുകയും പലസ്തീന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ മഗ്ദ ഒബൈദ് (60), സെയ്ബ് ഇസ്രെയ്കി (24), ഇസ്സിദീന്‍ സലാഹത്ത് (26) എന്നിവരാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട് ആക്രമണത്തില്‍. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് തീവ്രവാദികള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന് നേരെ വെടിയുതിര്‍ത്തെന്ന് അധികൃതര്‍ വിശദീകരിച്ചു. നാല് പേരില്‍ മൂന്നുപേരെ വധിച്ചു. ഒരാള്‍ കീഴടങ്ങി. കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്ന നിരവധി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. ഇസ്ലായേലില്‍ വമ്പന്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഐഡിഎഫ് വിശദീകരിച്ചു.അതേസമയം, ജെനിനിലെ സാഹചര്യം ഗുരുതരമാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രി മൈ എല്‍ കൈല പരഞ്ഞു. നിരവധി സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കുട്ടികള്‍ക്ക് നേരെ പോലും കണ്ണീര്‍വാതകം പ്രയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വര്‍ഷം മാത്രം വെസ്റ്റ് ബാങ്കില്‍ 29 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.