ജി എസ് ടി ഉദ്യോഗസ്ഥരുടെ അനാവശ്യമായ റെയ്ഡ് : സ്വർണ്ണ വ്യാപാരികൾ രംഗത്ത്
തിരുവനന്തപുരം ജി എസ് ടി ഉദ്യോഗസ്ഥരുടെ അനാവശ്യമായ റെയ്ഡ് പ്രതിരോധിക്കുവാൻ സ്വർണ്ണ വ്യാപാരികളോടൊപ്പം കേരളത്തിലെ വ്യാപാര സമൂഹം മൊത്തത്തിലുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ പറഞ്ഞു. ജിഎസ് ടി ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ കട പരിശോധനയ്ക്കെതിരെ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് നടയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .എകെജി എസ്എംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, സംസ്ഥാന ട്രഷറർ അഡ്വ.എസ് അബ്ദുൽ നാസർ, കേരള വ്യാപാരി വ്യവസായ സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് പാപ്പച്ചൻ, എകെജി സമ്മേള വർക്കിംഗ് പ്രസിഡണ്ട് റോയ് പാലത്തറ, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ബി. പ്രേമാനന്ദ്, രത്നകലാരത്നാകരൻ, നവാസ് പുത്തൻവീട്, ഹാഷിം കോന്നി, അർജുൻ ഗേകുവാദ്, സംസ്ഥാന സെക്രട്ടറിമാരായ അരുൺ നായ്ക്, ഫൈസൽ അമീൻ, എന്‍. വി . പ്രകാശ്, നസീർ പുന്നക്കൽ, എസ്. പളനി, പി.കെ. ഗണേഷ്, കണ്ണൻ ശരവണ എന്നിവർ പ്രസംഗിച്ചു.