ബജ്രംഗ്ദളിനെ നിരോധിച്ചാല്‍ വിവരമറിയുമെന്ന് കര്‍ണാടകയിലെ ബിജെപി

Spread the love

ബെംഗളൂരു: ബജ്രംഗ്ദളിനെ നിരോധിച്ചാല്‍ വിവരമറിയുമെന്ന് കര്‍ണാടകയിലെ ബിജെപി നേതാവിന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സര്‍ക്കാരില്‍ മന്ത്രിയായ സി.എന്‍ അശ്വത്ഥ് നാരായണനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. എന്‍ ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം‘തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ബജ്രെഗ്ദളിനെ നിരോധിക്കുമെന്ന് പറയാന്‍ എങ്ങനെ കോണ്‍ഗ്രസിന് ധൈര്യം വന്നുവെന്ന് അദ്ദേഹം ചോദിച്ചു.അവര്‍ നിരോധിച്ചുനോക്കട്ടെ. ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് കാണിച്ചുതരാമെന്നും അശ്വത്ഥ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വമ്പന്‍ തോല്‍വിക്കിടയിലും സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിര്‍ത്താന്‍ അശ്വത്ഥിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *