ഈഗിൾ ഐ’ എന്ന ആന്റി ഡ്രോൺ സംവിധാനത്തിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം

Spread the love

കേരള പോലീസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘ഈഗിൾ ഐ’ എന്ന ആന്റി ഡ്രോൺ സംവിധാനത്തിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം. തന്ത്രപ്രധാന- നിരോധിത മേഖലകളിൽ റഡാറിന്റെ കണ്ണിൽപ്പെടാതെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളിൽ നിന്നുള്ള സുരക്ഷാഭീഷണി നേരിടാനും, ശത്രുഡ്രോണുകളെ കണ്ടെത്തി അവ നിർവീര്യമാക്കാനുമുള്ള ആന്റി ഡ്രോൺ സംവിധാനമാണ് ഈഗിൾ ഐ.ഡ്രോണുകളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കണ്ടെത്തിയതിനു ശേഷം, അവയുടെ പ്രവർത്തനം സ്തംഭിപ്പിക്കുകയും ഡ്രോണുകൾ നിലത്തിറക്കാനുള്ള പ്രതിരോധ സംവിധാനവുമാണ് ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡ്രോൺ റിസർച്ച് സെന്ററിലാണ് ഈഗിൾ-ഐ വികസിപ്പിച്ചെടുത്തത്. അതീവ സുരക്ഷ ഉറപ്പുവരുത്തുന്നതിനാൽ, വിഐപികൾ പങ്കെടുക്കുന്ന പരിപാടികളിൽ ഇവ വിന്യസിക്കുന്നതാണ്. മൊബൈലിലെ ഐഎംഇഐ പോലെ ഡ്രോണിനും തിരിച്ചറിയൽ നമ്പർ നൽകിയിട്ടുണ്ട്. അതിനാൽ, എവിടെയാണ് നിർമ്മിച്ചതെന്നും, ഉടമസ്ഥൻ ആരാണെന്നും അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *