കര്‍ണാടകയില്‍ കുതിരക്കച്ചവടം തടയാന്‍ തുടക്കത്തില്‍ തന്നെ നീക്കവുമായി കോണ്‍ഗ്രസ്
ബംഗ്ലൂരു : കര്‍ണാടകയില്‍ കുതിരക്കച്ചവടം തടയാന്‍ തുടക്കത്തില്‍ തന്നെ നീക്കവുമായി കോണ്‍ഗ്രസ്, ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കള്‍. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്റുമാരുമായും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ജയിക്കുന്നവരെയെല്ലാം ബെംഗളുരുവിലെത്തിക്കാനും നിര്‍ദേശം നല്‍കി.കര്‍ണാടകയില്‍ ഞങ്ങള്‍ ചെയ്യാനുള്ളത് എല്ലാം ചെയ്തുവെന്നും ഇനിയെല്ലാം ഫലമറിഞ്ഞ ശേഷം പറയാമെന്നുമായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം.അതേ സമയം, കര്‍ണാടകയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഫലസൂചന പുറത്ത് വരുന്നതിന് മിനിറ്റുകള്‍ മുമ്പ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ പ്രതികണം. ജെഡിഎസ് ചെറിയ പാര്‍ട്ടിയാണ്. നിലവില്‍ ആരെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങള്‍ അറിയിക്കാം. ഒരു പാര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുകയാണ്. ആരും ഇതുവരെ താനുമായി ബന്ധപ്പെട്ടില്ലെന്നും ബിജെപിയും കോണ്‍ഗ്രസും ബന്ധപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കുമാര സ്വാമി വ്യക്തമാക്കി. സിംഗപ്പൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെയോടെയാണ് കുമാരസ്വാമി ബംഗ്ലൂരുവിലെത്തിയത്. ഏഴ് മണിയോടെ അദ്ദേഹം പിതാവ് എച്ച് ഡി ദേവഗൗഡയെ സന്ദര്‍ശിക്കുന്നതിനായി വസതിയിലേക്ക് പോയി.