മാങ്കുളം ശ്രീ പരാശക്തി ക്ഷേത്രത്തിൽ ചരിത്രത്തിൽ ആദ്യമായി ഉഗ്രപ്രതാപിയായ മഹാകാലേശ്വര യാഗം നടക്കുന്നു
തിരുവനന്തപുരം : പട്ടം മാങ്കുളം ശ്രീ പരാശക്തി ദേവീ ക്ഷേത്രത്തിൽ 2023 മെയ് 6 മുതൽ 16 വരെയുള്ള 11 ദിവസങ്ങളിൽ ഭാരതത്തിന്റെ രുദ്രയജ്ഞ ചരിത്രത്തിൽ ആദ്യമായി ഉഗ്രപ്രതാപിയായ മഹാകാലേശ്വര യാഗം നടക്കുകയാണ്.. മഹാകലേശ്വര യാഗത്തോടനുബന്ധിച്ചു മഹാകാലേശ്വരി യാഗം. മൃത്യുജ്ജയ പരിഹാരപൂജകൾ . കുലദേവത അനുഗ്രഹത്തിനുളള യാഗം ചതുർ ശനി ദോഷ പരിഹാരയജ്ജങ്ങൾ, മഹാകാലേശ്വര ഭസ്മാരതി എന്നിവയും നടത്തുന്നു.ഭക്തജനങ്ങൾക്ക് ഹോമദ്രവ്യങ്ങൾ സ്വയം ഹോമാഗ്നിയിൽ സമർപ്പിക്കാവുന്നതാണ് എന്നത് ഈ യാഗത്തിന്റെ സവിശേഷത. യാഗശാലയിൽ എല്ലാ ദിവസവും വൈകുന്നേരം ത്രിപുകയും, വാദ്യമേളത്തോടും അഹോര നൃത്തത്തോടും കൂടി നടത്തുന്ന മഹാകാലേശ്വര ഭസ്മാരതി തെന്നിന്ത്യയിൽ ആദ്യമായാണ് നടത്തപ്പെടുന്നത്. ഭാരതത്തിൽ ഉടനീളം 35 ൽ പരം മഹായാഗങ്ങൾക്ക് മുഖ്യയാഗ ബ്രഹ്മൻ ആയിട്ടുള്ള ആചാര്യശ്രീ ആനന്ദ് നായർ ഈ മഹാ കാലേശ്വര യാഗത്തിന്റെ യാഗ ബ്രഹ്മൻ .മഹാ കാലേശ്വര യാഗത്തിൽ മുഖ്യ ആചാര്യന്മാരായി പരമാചര്യൻ സംപൂജ്യ കൃഷ്ണാനന്ദ കാളിദാസ് സ്വാമിജി . ശനി ബാബ എന്നറിയപ്പെടുന്ന ശനീശ്വര അഖാഡ മുഖ്യൻ ആചാര്യ ശ്രീ ദേവേന്ദ്രർ സ്വാമിജി . ചീഫ് ബുദ്ധിസ്റ്റ് ലാമ ഗ്യാച്ചോ റിം പോച്ചേ, കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ തന്ത്രി Dr . രാമചന്ദ്ര അടിക , ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രത്തിൽ നിന്നുള്ള മുഖ്യ പൂജാരിമാർ കാശി , രാമേശ്വരം തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ നിന്നുള്ള തന്ത്രിമുഖ്യർ, കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന മേൽ ശാന്തിമാർ , തുടങ്ങി അനവധി ആചാര്യ പ്രമുഖന്മാർ ഈ യാഗത്തിന്റെ സാരഥികളായി മാങ്കുളം ശ്രീ പരാൾക്തി ദേവി ക്ഷേത്ര യാഗ വേദിയിലേക്ക് എത്തിച്ചേരുന്നു.ഈ മഹായാഗം തീർച്ചയായും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. ഭാരത്തിലെ പ്രമുഖ ജ്യോതിഷികളും തന്ത്രി മുഖ്യരും ആചാര്യ പ്രമുഖന്മാരും പങ്കെടുക്കുന്നു .