കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ചലച്ചിത്ര താരങ്ങളുടെ ചിത്രം പതിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ വെള്ളക്കുപ്പികള്‍ പുറത്തിറക്കും

Spread the love

കൊച്ചി, ഏപ്രില്‍ 26, 2023: ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ പറയുന്ന ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തില്‍ പങ്കുചേര്‍ന്ന് പ്രമുഖ കുടിവെള്ള ബ്രാന്‍ഡായ ബിസ്‍ലേരി. ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി എന്നീ താരങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ലിമിറ്റഡ് എഡീഷന്‍ ബോട്ടിലുകള്‍ ബിസ്‍ലേരി പുറത്തിറക്കും. ഇതിനായി ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി ധാരണയിലെത്തിക്കഴിഞ്ഞു. പൊന്നിയന്‍ സെല്‍വന്‍ ചിത്രത്തിന്റെയും അതിലെ താരങ്ങളുടെയും ആരാധകര്‍ക്ക് ശേഖരിച്ചുസൂക്ഷിക്കാനായി അഞ്ച് സീരീസുകളായിട്ടാകും ബോട്ടിലുകള്‍ പുറത്തിറക്കുക. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ ലഭ്യമാകുന്നത്.ചെന്നൈയിലും കോയമ്പത്തൂരിലും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കും. അതിനുപിന്നാലെയാകും ബിസ്‍ലേരി പ്രചാരണപരിപാടികള്‍ ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്യുക. നൂറോളം ബില്‍ബോര്‍ഡുകള്‍, ബിസ്ലേരിയുടെ ട്രക്കുകള്‍, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവയും സിനിമയുടെ ആവേശത്തില്‍ പങ്കുചേരും.ഇതിന് മുന്‍പും ബോക്‌സ് ഓഫീസില്‍ ഹിറ്റായ പല സിനിമകളുടെയും പ്രചാരണത്തില്‍ ബിസ്‍ലേരി ഭാഗമായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റിലെ ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താനും ബിസ്ലേരി ബ്രാന്‍ഡിനെ യുവാക്കള്‍ക്കിടയില്‍ പരിചയപ്പെടുത്താനും പൊന്നിയന്‍ സെല്‍വന്‍ ചിത്രം സഹായിക്കുമെന്ന് ബിസ്‍ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് തുഷാര്‍ മല്‍ഹോത്ര പറഞ്ഞു. ബിസ്‍ലേരിയുടെ ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലൈക്ക പ്രൊഡക്ഷന്‍സിന്റെ സുഭാസ്‌കരന്‍ അല്ലിരാജ പറഞ്ഞു.എല്ലാ പ്രധാന കടകള്‍ക്കും പുറമെ Bisleri @Doorstep ആപ്പിലൂടെയും സ്‌പെഷ്യല്‍ എഡിഷന്‍ ബോട്ടിലുകള്‍ വാങ്ങാം. രണ്ട് സിനിമകളുടെ പരമ്പരയിലെ ആദ്യഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. അന്നും ബിസ്‍ലേരി അതിന്റെ പ്രചാരണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ആരാധകരോടൊപ്പം ആവേശത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ തമിഴിലെ ഐതിഹാസിക സാഹിത്യ രചനയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെള്ളിയാഴ്ചയാണ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കേരളത്തിലുള്‍പ്പെടെ റിലീസ് ആകുന്നത്. എ.ആര്‍. റഹ്‌മാനാണ് സംഗീതസംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *