കാത്തിരിപ്പുകൾക്കൊടുവിൽ അസമിന്റെ മണ്ണിലും എയിംസ് എത്തി

Spread the love

കാത്തിരിപ്പുകൾക്കൊടുവിൽ അസമിന്റെ മണ്ണിലും എയിംസ് എത്തി. അസമിലെ ആദ്യത്തെ എയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. എയിംസിന് പുറമേ, മൂന്ന് പുതിയ മെഡിക്കൽ കോളേജുകൾ കൂടി സർക്കാർ നാടിന് സമർപ്പിച്ചിരിക്കുകയാണ്. 1,123 കോടി രൂപ ചെലവഴിച്ചാണ് അസമിൽ എയിംസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.കഴിഞ്ഞ 9 വർഷത്തിനിടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അസമിലെ എയിംസിന്റെ നിർമ്മാണവും. രാജ്യത്തുടനീളം ആരോഗ്യ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 9 വർഷം കൊണ്ട് മുന്നൂറോളം പുതിയ മെഡിക്കൽ കോളേജുകളാണ് രാജ്യത്ത് നിർമ്മിച്ചത്. കൂടാതെ, പാവപ്പെട്ടവർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രം ആയുഷ്മാൻ ഭാരത് യോജന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *