പെരുന്നാള്‍ സന്ദര്‍ശനത്തില്‍നിന്ന് ബി.ജെ.പി. പിന്നോട്ട്

Spread the love

BJP from Purunnal visit back

തിരുവനന്തപുരം: പെരുന്നാളിന് മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ വീടുകളിലേക്ക് ബി.ജെ.പി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വ്യാപക സന്ദര്‍ശനമുണ്ടാകില്ല. പകരം മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ദുര്‍ബലരെയും ചേര്‍ത്തുപിടിക്കാനും മോദി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ അവരില്‍ എത്തിക്കാനും ശ്രമംതുടരുമെന്ന് നേതാക്കള്‍ പറയുന്നു.ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകളിലും പള്ളികളിലും നടത്തിയ സന്ദര്‍ശനത്തിലൂടെ ആ സമുദായത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് ബി.ജെ.പി.യുടെ വിശ്വാസം. അതുപോലൊരു മുന്നേറ്റം പെരുന്നാള്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നു കരുതുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ പെരുന്നാള്‍ സന്ദര്‍ശനത്തിന് വലിയ പ്രചാരണം വേണ്ടെന്നും നിര്‍ദേശം നല്‍കിയതായാണ് വിവരം.ഹൈദരാബാദില്‍നടന്ന ദേശീയനിര്‍വാഹക സമിതിയോഗത്തിലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്നാണ് ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും വീടുകളിലെത്താന്‍ തീരുമാനിച്ചത്.ബന്ധം ഉറപ്പിക്കാനുള്ള ശ്രമമെന്നനിലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മുസ്ലിം വീടുകളില്‍ പ്രവര്‍ത്തകരോ നേതാക്കളോ എത്തിയേക്കാം. എന്നാല്‍, പാര്‍ട്ടിയുടെ പേരിലുള്ള സന്ദര്‍ശനത്തിന് വലിയ പ്രാമുഖ്യം നല്‍കേണ്ടെന്നാണ് ഇപ്പോഴത്തെ ധാരണ. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം വനിതകളില്‍ വലിയ സ്വാധീനം ഉണ്ടാക്കാനായെന്നും വ്യാപാരിസമൂഹവും അവരുടെ അനുഭാവനിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും ബി.ജെ.പി. അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *