രാജ്യത്ത് മികച്ച രീതിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചു
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തോടെ വ്യാപാരം. തുടക്കത്തിൽ തന്നെ ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 203 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,049- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 62 പോയിന്റ് നേട്ടത്തിൽ 17,686- ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള തലത്തിൽ പണപ്പെരുപ്പ നിരക്ക് പുറത്തുവരാനിരിക്കെ യുഎസ് വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.വ്യാപാരം ആരംഭിച്ചതോടെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി എന്റർപ്രൈസസ്, എച്ച്ഡിഎഫ്സി ലൈഫ്, അദാനി പോർട്ട്സ്, സൺ ഫർമ തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച മുന്നേറ്റത്തിലാണ്. അതേസമയം, ടിസിഎസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസ്ഇൻഡ്, എച്ച്ഡിഎഫ്സി തുടങ്ങിയവയുടെ ഓഹരികൾക്ക് തുടക്കത്തിൽ തന്നെ നിറം മങ്ങി.