കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും

Spread the love

കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും. പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഐസിയു കിടക്കകൾ, ഓക്സിജൻ ലഭ്യത, പരിചരണ സംവിധാനങ്ങൾ തുടങ്ങിയവ വിലയിരുത്തുന്നതാണ്.കോവിഡ് കേസുകൾ ഉയരുന്നതിനാൽ വിവിധ സംസ്ഥാനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗങ്ങൾ എന്നിവയുള്ളവർക്ക് മാസ്ക് നിർബന്ധമാണ്. ഉത്തർപ്രദേശിലെ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരെ പ്രത്യേക സ്ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ട്. അതേസമയം, രാജ്യതലസ്ഥാനത്ത് ആശുപത്രികൾ, പോളി ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പരിശോധന വർദ്ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *