കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ കാറില്‍ ട്രക്ക് ഇടിച്ചു കയറി
ന്യൂഡല്‍ഹി : കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ കാറില്‍ ട്രക്ക് ഇടിച്ചു കയറി. അപകടത്തില്‍ മന്ത്രിയുള്‍പ്പെടെയുള്ള എല്ലാവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിറയെ ലോഡുമായി വന്ന ട്രക്ക് ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ വെച്ചാണ് കേന്ദ്രമന്ത്രിയുടെ കറുത്ത സ്‌കോര്‍പിയോയില്‍ ഇടിച്ചുകയറിയത്.ജമ്മുവിലെ ഉധംപൂരിൽ നിന്നുള്ള മടക്ക യാത്രക്കിടെയാണ് നിയമമന്ത്രിയുടെ വാഹനം അപകടത്തില്‍ പെട്ടത്. ഉധംപൂരില്‍ നടക്കുന്ന നിയമ സേവന ക്യാമ്പ് കഴിഞ്ഞ് മടങ്ങിയതായിരുന്നു മന്ത്രിയും സംഘവും. ഇന്ന് വൈകീട്ട് ആറോടെയാണ് അപകടം .അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ മന്ത്രിയും സംഘവും യാത്ര തുടർന്നതായും പോലീസ് അറിയിച്ചു.