ബിജെപിയിൽ മുൻ മന്ത്രിമാരുടെ മക്കളുടെ ഒഴുക്ക് : ഇന്നും ഒരു മുൻ മുഖ്യമന്ത്രിയുടെ മകൻ ബി ജെപിയിൽ ചേരും
ന്യൂഡല്‍ഹി : ഇന്നലെ ഒരു കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ മകനാണ് ബി ജെ പിയില്‍ എത്തിയത് എങ്കില്‍ ഇന്ന് ഒരു മുന്‍ മുഖ്യമന്ത്രി തന്നെ ബി ജെ പിയില്‍ എത്തുമെന്നു ബി ജെ പി. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ഇന്നു ബി ജെ പിയില്‍ ചേരുമെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നത്. 2014 വരെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ആന്ധ്ര വിഭജനത്തിനെതിരെ ശക്തമായി നിലക്കൊണ്ട നേതാവായിരുന്നു അദ്ദേഹം. സംസ്ഥാന വിഭജനത്തിനു അനുകൂലമായ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിട്ടു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ല. ഇന്നു ബി ജെ പി കേന്ദ്ര അസ്ഥാനത്തെത്തി അദ്ദേഹം പാര്‍ട്ടിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ അന്തരീക്ഷം പ്രതികൂലമാണെന്ന റിപ്പോര്‍ട്ടിനെ മറികടക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള നേതാക്കളുടെ വരവ് ഗുണം ചെയ്യുമോ എന്നാണു ബി ജെ പി പരിശോധിക്കുന്നത്.