തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുപ്പതോളം രോഗികൾ അസുഖം ഭേദമായിട്ടും വാർഡുകളിൽ നിന്നും പോകാതെ : വാർഡുകൾ സ്വന്തം കിടപ്പാടം ആക്കി മാറ്റി : വിവിധതരം രോഗങ്ങളായി എത്തുന്ന രോഗികൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം : അസുഖം ഭേദമായിട്ടും വീടുകളിൽ പോകാതെ മുപ്പതോളം രോഗികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ കിടക്കുന്ന വാർഡുകൾ സ്വന്തം കിടപ്പാടം ആക്കി . വിവിധതരം രോഗങ്ങളായി വിവിധയിടങ്ങളിൽ എത്തുന്ന രോഗികൾ വാർഡുകളിൽ അഡ്മിറ്റ് ചെയ്യാതെ പ്രതിസന്ധിയിൽ കഴിയുന്നതായി ആക്ഷേപം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14, 16, വാർഡുകളിലാണ് മുപ്പതോളം രോഗികൾ തങ്ങളുടെ ചികിത്സ കഴിഞ്ഞു അസുഖം ഭേദമായിട്ടും ആശുപത്രിയിലെ വാർഡുകളിൽ നിന്നും പുറത്തിറങ്ങാതെ കഴിയുന്നതെന്ന് ആരോപണം ഉയർന്നിരിക്കുന്നു . ഇത്തരം അതീവ ഗുരുതരമായ ആരോപണം ഉയർന്നിട്ടും തിരിഞ്ഞു നോക്കാതെ ബന്ധപ്പെട്ട അധികാരികൾ . അസുഖം ഭേദം ആയപ്പോൾ തങ്ങളെ ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോകാതെ തുടർന്നാണ് ഇവിടെ കിടപ്പാടം ആക്കി കഴിയുന്നതെന്ന് അവർ പറയുന്നത്.അതേസമയം പല കഠിന രോഗങ്ങൾ മൂലം വീർപ്പുമുട്ടുന്ന മറ്റു രോഗികൾക്ക് അവർക്കു ആശുപത്രിയിൽ വാർഡുകളിൽ കിടന്നു അർഹതപ്പെട്ട ചികിത്സകിട്ടാതെ പോകുന്ന സാഹചര്യം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വസ്തുതയാണ്. അസുഖ ബാധിതരായി എത്തിച്ച മാതാ പിതാക്കന്മാരെ രോഗികളെ സർക്കാർ ആശുപത്രിയിൽ കൊണ്ടു കിടത്തുകയും അന്വേഷിക്കുകയും അവർക്ക് അസുഖം ഭേദമായിട്ട് തിരിച്ച് വീട്ടിൽ കൊണ്ടുപോകാത്തതും അതീവ ഗുരുതരമായ കുറ്റമാണ്. അതുകൊണ്ട് തന്നെ സർക്കാർ ഉടൻ ഇതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.