നവജോത് സിംഗ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും
ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും. പട്യാല ജയിലില്‍ കഴിയുന്ന സിദ്ദു മെയ് 16 നാണ് ജയില്‍ മോചിതനാകേണ്ടിയിരുന്നത്. നല്ല നടപ്പ് പരിഗണിച്ചാണ് 45 ദിവസം നേരത്തെ വിടുന്നത്. നല്ല പെരുമാറ്റം പാലിക്കുന്ന കുറ്റവാളിക്ക് ജയിലില്‍ ചെലവഴിക്കുന്ന എല്ലാ മാസവും അഞ്ച് ദിവസത്തെ ഇളവ് ലഭിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.കാര്‍ പാര്‍ക്കിങ്ങിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രിംകോടതി കഴിഞ്ഞവര്‍ഷമാണ് ഒരു വര്‍ഷം തടവിന് വിധിച്ചിരുന്നത്. 1988 ഡിസംബര്‍ 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം