ആഗോള തലത്തിൽ 277 ശാഖകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഇന്ത്യയിൽ പുതിയതായി 10 ശാഖകൾ കൂടി

Spread the love

തിരുവനന്തപുരം: സാമ്പത്തിക രംഗത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രതീക്ഷയായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ആഗോള തലത്തിൽ 277 ബ്രാഞ്ചുകളെന്ന നേട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി പത്ത് ശാഖകൾ കൂടി ഇന്ത്യയിൽ ആരംഭിക്കുന്നു. കേരളത്തിലെ തിരുവനന്തപുരത്ത് നാലും, ആലപ്പുഴയിൽ ഒരു ശാഖയും, തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അഞ്ച് ശാഖകളുമാണ് ആരംഭിച്ചത്.പത്ത് ബ്രാഞ്ചുകളും ഒരേ സമയം ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പാറശ്ശാല, ഉച്ചക്കട,വിതുര, മാറനല്ലൂർ; ആലപ്പുഴയിലെ നൂറനാട് , കോയമ്പത്തൂരിലെ വടവള്ളി, എൻ.എസ്.എൻ. പാളയം, കുനിയമുത്തൂർ, രാമനാഥപുരം, കൗണ്ടം പാളയം എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ ആരംഭിച്ചത്.കോയമ്പത്തൂരിൽ ശാഖകൾ ആരംഭിക്കുന്നതോടെ ലുലു ഫിൻസെർവ്വ് തമിഴ്നാട്ടിലെ ബാങ്കിൽ മേഖലയിൽ എത്തുകയും ചെയ്തു, നാല് ശാഖകൾ കൂടി തുറക്കുന്നതോടെ തിരുവനന്തപുരത്ത് ആകെ ഒൻപത് ബ്രാഞ്ചുകളുമായി. ഇതോടെ ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗിന് 277 ശാഖകളും (11 രാജ്യങ്ങളിലായി), ഇന്ത്യയിൽ ‍43ഉം കേരളത്തിൽ 22ഉം ശാഖകളുമായി.ഗ്രാമീണ തലത്തിൽ കൂടുതൽ ബ്രാ‍ഞ്ചുകൾ ആരംഭിച്ച് അവിടെ അധിവസിക്കുന്നവരുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഗണ നൽകുകയാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ് ലക്ഷ്യമിടുന്നതെന്ന് എം.ഡി. ശ്രീ. അദീബ് അഹമ്മദ് പറഞ്ഞു. ഈ ശാഖകളിലൂടെ ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ, എം.എസ്.എം.ഇ ലോൺ, കൺസ്യൂമർ ലോൺ എന്നീ സേവനങ്ങൾ ലഭിക്കുമെന്നും ശ്രീ. അദീബ് അഹമ്മദ് അറിയിച്ചു.———————–ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന് കീഴിൽ ലുലു ഫോറക്സ്, ലുലു ഫിൻസെർവ് എന്നീ ധനഇടപാട് സ്ഥാപനങ്ങളാണ് ആഗോള തലത്തിൽ പ്രവർത്തിക്കുന്നത്.ലുലു ഫോറക്സിൽ കറൻസി വിനിമയം, വിദേശത്തേക്ക് പണമയക്കൽ എന്നീ സർവ്വീസുകളും, ലുലു ഫിൻസെർവിൽ ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ, എം.എസ്.എം.ഇ ലോൺ, കൺസ്യൂമർ ലോൺ എന്നീ സേവനങ്ങളുമാണ് നൽകി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *