ജീപ്പിനു നേരെ കാട്ടാന ആക്രമണം
പാലക്കാട്: ജീപ്പിനു നേരെ കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന കീഴ്മേല്‍ മറിച്ചിട്ടു. കാട്ടാന ആക്രമണത്തിൽ ഡ്രൈവര്‍ ചന്ദ്രന് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന മറ്റ് നാലു പേരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.അട്ടപ്പാടി ചിണ്ടക്കിയില്‍ വ്യാഴാഴ്ച രാത്രി 10-നാണ് സംഭവം. വളവിലായതിനാല്‍ കാട്ടാന ജീപ്പിന് പിന്നാലെ വന്നപ്പോള്‍ വാഹനത്തിന്റെ സ്പീഡ് കൂട്ടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.ചിണ്ടക്കിയില്‍ ഇറങ്ങിയ ഒറ്റയാനെ ഓടിക്കുന്നതിനിടെയാണ് ആന വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.