രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പശ്ചിമബംഗാളില്‍ സംഘര്‍ഷം
ഹൗറ: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പശ്ചിമബംഗാളില്‍ സംഘര്‍ഷം. ഹൗറയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീ കൊളുത്തി. പോലീസ് വാഹനങ്ങളും കലാപകാരികള്‍ തകര്‍ത്തു. സംഭവസ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.രാമനവമി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രകൾ സമാധാനപരമായി നടത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി മമത ബാനർജി നിർദേശിച്ചിരുന്നു.കലാപത്തിന് ഉത്തരവാദികൾ ബിജെപിയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി ഗുണ്ടകളെ എത്തിയ്ക്കുകയാണ്. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമതാ ബാനർജി വ്യക്തമാക്കി.