സമവായ നീക്കങ്ങള്‍ പാളിയതോടെ നിയമസഭാ സമ്മേളനം ഇന്നും സുഗമമായി നടക്കാനിടയില്ല

Spread the love

തിരുവനന്തപുരം: സമവായ നീക്കങ്ങള്‍ പാളിയതോടെ നിയമസഭാ സമ്മേളനം ഇന്നും സുഗമമായി നടക്കാനിടയില്ല. അടിയന്തര പ്ര __ മേയ നോട്ടീസുകള്‍ക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎല്‍എമാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളില്‍ ഉറപ്പ് കിട്ടാത്ത സാഹചര്യത്തില്‍ സഭാ നടപടികളില്‍ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്. ഇതോടെ ചോദ്യോത്തര വേള മുതല്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതേസമയം, സമയവായ ചര്‍ച്ചകള്‍ക്കുള്ള സൂചനകള്‍ ഇതുവരെയില്ല.സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ലൈംഗിതാകിക്രമത്തിന് ഇരയായത് പ്രതിപക്ഷം ഉന്നയിക്കും.സഭാ സ്തംഭനം ഒഴിവാക്കാന്‍ ഇന്നലെ സ്പീക്കര്‍ കാര്യോപദേശക സമിതി യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല. ഇന്നലേയും പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നടപടികള്‍ വേഗത്തിലാക്കി സഭ നേരത്തെ പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *