സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ കേസുകൾ വർധിക്കുന്നതായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ കേസുകൾ വർധിക്കുന്നതായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇതിന് കാരണം പ്രധാനമായും മാറിയ ജീവിത സാഹചര്യങ്ങളാണ്. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ വന്ധ്യതയെ ഒരു പരിധിവരെ ചെറുക്കാം.വന്ധ്യത ഒഴിവാക്കാൻ പുരുഷന്മാർക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇതാ:ശാരീരികമായി സജീവമായിരിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്ന ഒരു കാര്യം. വ്യായാമവും സ്പോർട്സും എല്ലാം ചെയ്യാം. ഇവ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ വർദ്ധിപ്പിക്കുന്നു. ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയുന്നത് ബീജ ഉത്പാദനത്തെയും ബീജത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. അതിനാൽ ഈ ഹോർമോൺ അളവ് നിലനിർത്തേണ്ടത് ആവശ്യമാണ്. ശാരീരികമായി സജീവമായി തുടരുന്നതിലൂടെ ഇത് ചെയ്യാൻ കഴിയും.ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാം. ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ, ബദാം എന്നിവ ഉൾപ്പെടെ), മത്സ്യം, ചിക്കൻ, ഇലക്കറികൾ, പുതിയ പഴങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണക്രമം സന്തുലിതമാക്കുക. ഭക്ഷണം പൂർണ്ണമാണെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക.നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് ഉചിതം. പുകവലി വന്ധ്യതയ്ക്കുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. പുകവലി ബീജ ഉൽപാദനത്തെയും ബീജത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നു.വിറ്റാമിൻ-സിയുടെ കുറവ് ചില സന്ദർഭങ്ങളിൽ വന്ധ്യതയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ എപ്പോഴും ഭക്ഷണത്തിലൂടെ വിറ്റാമിൻ-സി ഉറപ്പാക്കുക. സിട്രസ് പഴങ്ങളും മഞ്ഞയും ഓറഞ്ചും തൊലികളുള്ള മറ്റ് പഴങ്ങളും പച്ചക്കറികളും വിറ്റാമിൻ സിയാൽ സമ്പന്നമാണ്. വിറ്റാമിൻ-സി സപ്ലിമെന്റുകളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് സമ്മർദ്ദം. അതുകൊണ്ട് മാനസിക പിരിമുറുക്കമുള്ള സ്ഥലങ്ങളിൽ നിന്ന് പരമാവധി അകന്നു നിൽക്കുക.