പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ : കുട്ടിയുടെ കറുത്ത ടിഷര്‍ട്ട് ഊരിമാറ്റി
മൈസൂരു: മാണ്ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ അമ്മയ്‌ക്കൊപ്പം പങ്കെടുക്കാനെത്തിയ ആണ്‍കുട്ടിയുടെ കറുത്ത ടിഷര്‍ട്ട് അഴിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍.കുട്ടിയുടെ ടിഷര്‍ട്ട് ഊരിമാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അമ്മ മകന്റെ വസ്ത്രം ഊരിമാറ്റി. ഇതിനുശേഷമാണ് പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ ഇരുവരെയും അനുവദിച്ചത്. മെറ്റല്‍ഡിറ്റക്ടര്‍ പരിശോധന കഴിഞ്ഞശേഷം അമ്മ വീണ്ടും ടിഷര്‍ട്ട് മകനെ ധരിപ്പിച്ചു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ വീണ്ടും ടിഷര്‍ട്ട് ഊരിമാറ്റിച്ചു. ഒടുവില്‍ ടിഷര്‍ട്ട് ധരിക്കാതെയാണ് കുട്ടി പരിപാടിയില്‍ പങ്കെടുത്തത്.