നെയ്യാറ്റിൻകരയിൽ നാടൻ ബോംബുമായി എത്തിയ യുവാക്കൾ പോലീസ് പിടിയിൽ
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ നാടൻ ബോംബുമായി എത്തിയ യുവാക്കൾ പോലീസ് പിടിയിൽ . നെയ്യാറ്റിൻകരയിലെ പെരുമ്പഴുതൂർ സമീപമുള്ള പ്രദേശത്താണ് നാടൻ ബോംബുമായി ബൈക്കിൽ എത്തിയ യുവാക്കളാണ് പോലീസ് പിടിയിലായത് . പ്രദേശത്ത് നടന്ന വസ്തു തർക്കത്തെ ഉണ്ടായ വഴക്ക് വലിയൊരു സംഘർഷം സൃഷ്ടിക്കാൻ വേണ്ടിയാണ് യുവാക്കൾ നാടൻ ബോംബുമായി എത്തിയത്.
യുവാക്കളുടെ കയ്യിൽ നാടൻ ബോംബ് ഉണ്ടെന്ന വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചതോടെയാണ് സംഭവസ്ഥലത്ത് പോലീസ് എത്തുകയും യുവാക്കളെ കയ്യോടെ പിടികൂടുകയും ചെയ്തത്. നെയ്യാറ്റിൻകര പോലീസ് തക്കസമയത്തു സംഭവസ്ഥലത്ത് എത്തിയതിനെ തുടർന്ന് പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
തുടർന്ന് ഉടൻ തന്നെ സംഭവസ്ഥലത്ത് ബോംബു നിർവീര്യകരണ യൂണിറ്റ് എത്തുകയും ബോംബിനെ നിർവീര്യമാക്കുയും ചെയ്തു. ബോംബിന്റെ ഉറവിടം എവിടെ നിന്നാണെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചു . നിലവിൽ പ്രതികളെ പോലീസ് കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.