കോടികളുടെ ലഹരി കടത്ത് കൊച്ചിയിൽ 7 പേർ പിടിയിൽ

Spread the love

കൊച്ചി: ഡാര്‍ക്‌നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ 7 പേര്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍. ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍, എബിന്‍ ബാബു, ഷാരുന്‍ ഷാജി, കെ.പി അമ്പാടി, സി.ആര്‍ അക്ഷയ്, അനന്തകൃഷ്ണന്‍ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലാണ് സംഭവം.ജര്‍മനിയില്‍ നിന്നെത്തിയ പാഴ്‌സല്‍ സംബന്ധിച്ച അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. അന്വേഷണത്തില്‍ പാഴ്‌സല്‍ വഴി എത്തിയത് 10എല്‍എസ്ഡി സ്റ്റാമ്പുകളാണെന്ന് കണ്ടെത്തി. കൊച്ചിയിലെ ആറിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 326 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 8ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.അതേസമയം, ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് എന്‍സിബി അറിയിച്ചു. ലഹരി മരുന്ന് ഇടപാടിനായി ഇന്റര്‍നെറ്റില്‍ പ്രത്യേക സൈറ്റുകളുണ്ടെന്നും അതുവഴി വാങ്ങിയ മയക്കുമരുന്ന് കൊറിയര്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുകയായിരുന്നുവെന്നും എന്‍സിബി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *