ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ സർവീസ്
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ മാർച്ച് 7 ന് പുലർച്ചെ 1.45ന് എറണാകുളം ജംഗ്ഷനിൽ നിന്ന് എറണാകുളം ജംഗ്ഷൻ – തിരുവനന്തപുരം സ്പെഷ്യൽ പുറപ്പെടും. രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.
വൈകിട്ട് 5.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് തിരുവനന്തപുരം ‑ എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ പുറപ്പെടും. പകൽ 2.45 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് തിരുവനന്തപുരം ‑നാഗർകോവിൽ ജങ്ഷൻ സ്പെഷ്യൽ പുറപ്പെടും.
16348 മംഗളൂരു ‑തിരുവനന്തപുരം എക്സ്പ്രസിന് പരവൂർ, കടയ്ക്കാവൂർ എന്നിവിടങ്ങളിലും 16344 മധുര ജങ്ഷൻ- തിരുവനന്തപുരം അമൃത എക്സ്പ്രസിന് പരവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും അധിക സ്റ്റോപ്പുണ്ടാകും. 16331 മുംബൈ സിഎസ്എംടി- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിന് പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിലും 16603 മംഗളൂരു ‑തിരുവനന്തപുരം മാവേലി എക്സ്പ്രസിന് കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും 12695 എംജിആർ ചെന്നൈ സെൻട്രൽ –-തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് ചിറയിൻകീഴിലും 16606 നാഗർകോവിൽ ജങ്ഷൻ–- മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസിന് കുഴിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടായിരിക്കു16729 മധുര ജങ്ഷൻ- പുനലൂർ എക്സ്പ്രസിന് കുഴിത്തുറൈ, ബാലരാമപുരം എന്നിവിടങ്ങളിലും 16650 നാഗർകോവിൽ –-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന് ബാലരാമപുരത്തും 12624 തിരുവനന്തപുരം ‑ചെന്നൈ സെൻട്രൽ മെയിലിന് കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നിവിടങ്ങളിലും 12696 തിരുവനന്തപുരം ‑ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റിന് കഴക്കൂട്ടം, ചിറയിൻകീഴ് എന്നിവിടങ്ങളിലും അധിക സ്റ്റോപ്പ് അനുവദിച്ചു. അൺറിസർവ്ഡ് എക്സ്പ്രസുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് ജനറൽ കോച്ചുകളും അധികമായി ഉണ്ടായിരിക്കും.