LatestNEWS

കോവളത്ത് 10ാം ക്ലാസ് വി​ദ്യാർഥിനിയും പീഡനത്തിന് ഇരയായി; ജിം ട്രെയിനറും മെഡിക്കൽ സ്റ്റോർ ഉടമയും അറസ്റ്റിൽ

Spread the love

കോവളം: കോവളത്ത് മറ്റൊരു 16 കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയും പീഡനത്തിനിരയായതായി പരാതി. ആന്ധ്ര സ്വദേശിനിയായ 16കാരി കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിൽ കൂട്ട പീഡനത്തിന് ഇരയായ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും മറ്റൊരു പരാതി വന്നത്. സംഭവത്തിൽ രണ്ട് പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പുങ്കുളം വാർഡിലെ പാമ്പാടി ക്ഷേത്രത്തിന് സമീപം സൗപർണികയിൽ താമസിക്കുന്ന മെഡിക്കൽ സ്റ്റോർ ഉടമ അനൂപ് (39), പള്ളിച്ചൽ കണ്ണംകോട് മച്ചേൽ ഗ്രൗണ്ടിന് സമീപം ആയക്കോട് മേലെ പുത്തൻവീട്ടിൽ താമസിക്കുന്ന റോയ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മറ്റു രണ്ട് പേർ കൂടി പീഡിപ്പിച്ചതായി വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.പള്ളിച്ചൽ സ്വദേശിയായ റോയ് പെറ്റ് ഷോപ്പ് നടത്തുകയും ജിം ട്രെയിനറായി പ്രവർത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും സ്കൂളിൽ ഹാജരാകാതെ അവധിയെടുക്കുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥിനിയെ കൗൺസിലിങ്ങിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. അവിടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *