അമരവിള ചെക്ക് പോസ്റ്റിൽ കല്ലട ട്രാവൽസിൽ 2.190 ഗ്രാം MDMA കടത്തി കൊണ്ടു വന്ന യുവാവിനെ എക്സൈസ് പിടികൂടി

Spread the love

അമരവിള ചെക്ക് പോസ്റ്റിൽ കല്ലട ട്രാവൽസിൽ 2.190 ഗ്രാം MDMA കടത്തി കൊണ്ടു വന്ന യുവാവിനെ എക്സൈസ് പിടികൂടി. വഞ്ചിയൂർ T-1/1178 സുഗത ഭവനിൽ അനന്തു (29) നെയാണ് പിടികൂടിയത്. ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സഹീർഷ ബിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന AR 01 j5226 നമ്പറോട് കൂടിയ കല്ലട ട്രാവൽസിൽ നിന്നുമാണ് MDMA യുമായി വന്ന യുവാവിനെ എക്സൈസ് കണ്ടെത്തിയത് . നിലവിൽ പ്രതിയുടെ പേരിൽ ഒരു NDPS കേസ് എടുത്തുട്ടുള്ളതാണ്.പരിശോധന പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗിരീഷ് വി, സിവിൽ എക്സൈസ് ഓഫീസർ അലക്സ് R, ശ്രീലാൽ S.S, അരുൺ J.S എന്നിവർ ഉണ്ടായിരുന്നു. കേസിന്റെ തുടർ നടപികൾക്കായി ടി പ്രതിയെയും തൊണ്ടിയും നെയ്യാറ്റിൻകര റേഞ്ച്നു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *