NEWSLatest

കവിത സാഹിത്യ കലാ സാംസ്കാരിക വേദി 15 മത് വാർഷികവും ബദരി പുനലൂരിന്റെ പുസ്തക പ്രകാശനവും

Spread the love

കവിത സാഹിത്യ കലാ സാംസ്കാരിക വേദി 15 മത് വാർഷികവും ബദരി പുനലൂരിന്റെ പുസ്തക പ്രകാശനവും

തിരു. കവിത സാഹിത്യ കലാ സാംസ്കാരിക വേദിയുടെ പതിനഞ്ചാമത് വാർഷികവും ബദരി പുനലൂരിന്റെ ധർമ്മപുരി നോവൽ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി സി. പി.ജോൺ നിർവഹിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നൂറോളം കലാകാരന്മാരെ കവിതാഗ്രൂപ്പ് ആദരിച്ചു.
.ചലച്ചിത്ര താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ പ്രൊഫ. അലിയാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ബദരി പുനലൂരിന്റെ ‘ധർമ്മപുരി’ നോവൽ മന്ത്രി സി. പി. ജോൺ പ്രകാശനം ചെയ്തു.
സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. (ഡോ.) ജിതേഷ്ജി നോവൽ ഏറ്റുവാങ്ങി.ചലച്ചിത്ര നടൻ എം. ആർ. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫ. ഹാഷിംകുട്ടി (ടി.കെ.എം. കോളേജ് റിട്ടയർഡ് പ്രൊഫസർ), സിവിൽ സർവീസ് ട്രെയിനർ മഹേഷ്, പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട്
ഷാജഹാൻ, സ്നേഹ സാഗരം ജനറൽ സെക്രട്ടറി സഫീർഖാൻ മന്നാനി, സ്വാമി ദത്തത്രയ, നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറി ബാബ അലക്സാണ്ടർ,ഡോ.വാഴമുട്ടം ചന്ദ്രബാബു,ഡോ. അനിൽ കുമാർ എസ്. ഡി, മുനീർ പനമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇസ്മയിൽ വിഴിഞ്ഞം, സുലൈമാൻ ഖനി, മായാ ദേവദാസ് എന്നിവരുടെ ഗാനമേളയും, വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *