പാലക്കാട് പട്ടാമ്പിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 1000 ലിറ്റർ വാഷ് പിടികൂടി.

പാലക്കാട് പട്ടാമ്പിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 1000 ലിറ്റർ വാഷ് പിടികൂടി.
വ്യാജ ചാരായം നിർമ്മിക്കുന്നതിനായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. പ്രദേശത്ത് വ്യാജമദ്യ നിർമ്മാണവും വിപണനവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ വൻ ചാരായവേട്ട നടന്നത്. കുടങ്ങളിൽ ആക്കി മണ്ണിൽ താഴ്ത്തിയ നിലയിലായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘം ഇവ കണ്ടെടുത്തു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


