NEWSLatest

Spread the love

ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് ‘ തുടരുന്നു

‘ഓസ്ട്രഹിന്ദ്’
ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം
തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

ഇരു വിഭാഗങ്ങളുടെയും സൈനികർ തീവ്രമായ സംയുക്ത പരിശീലനമാണ് വിവിധ ഇടങ്ങളിൽ നടത്തിവരുന്നത്.

2026 ഒക്ടോബർ 19 ന് ആരംഭിച്ച ഈ അഭ്യാസത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും ഓസ്‌ട്രേലിയൻ സൈന്യത്തിൽ നിന്നും ഏകദേശം 120 പേർ വീതം പങ്കെടുക്കുന്നുണ്ട്.

അഭ്യാസത്തിനിടെ, നീന്തൽ, സ്റ്റാറ്റിക് സ്ലിതറിംഗ്, ആംബുഷ് ഡ്രില്ലുകൾ, ഡ്രോൺ തന്ത്രങ്ങൾ, ശാരീരിക പരിശീലനം എന്നിവയുൾപ്പെടെ കാടുകളിലും ദ്വീപുകളിലും തീരദേശങ്ങളിലും സൈനികർ സംയുക്ത പരിശീലനം നടത്തുന്നു.

ഇന്ത്യൻ കരസേനയെ ഗർവാൾ റൈഫിൾസിലെ സൈനികരും മറ്റ് ആയുധ, സേവനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിനിധീകരിക്കുന്നു. ഓസ്‌ട്രേലിയൻ കരസേനയിൽ 13 ബ്രിഗേഡിൽ നിന്നുള്ള സൈനികരാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്.

ഇന്ത്യ-ഓസ്‌ട്രേലിയ
ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരു സേനകളുടെയും തന്ത്രപരമായ വൈദഗ്ദ്ധ്യം, പോരാട്ട സന്നദ്ധത, പരസ്പര പ്രവർത്തനക്ഷമത എന്നിവ വർദ്ധിപ്പിക്കുകയും ഈ അഭ്യാസത്തിന്റെ ലക്ഷ്യമാണ്.
നവംബർ ഒന്നുവരെ സൈനിക അഭ്യാസം തുടരും.

Leave a Reply

Your email address will not be published. Required fields are marked *