ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; SDPI പ്രതിഷേധ രാവ് സംഘടിപ്പിച്ചുകാട്ടാക്കട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് SDPI


ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; SDPI പ്രതിഷേധ രാവ് സംഘടിപ്പിച്ചുകാട്ടാക്കട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് SDPI കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ രാവ് സംഘടിപ്പിച്ചു.കോട്ടപ്പുറത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കിള്ളി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ രാവ് SDPI തിരുവനന്തപുരം ജില്ലാ സെക്രട്ടറി നവാസ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷംനാദ് കിള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഫഹദ് എസ്. സ്വാഗതം ആശംസിച്ചു.അരുവിക്കര മണ്ഡലം പ്രസിഡന്റ് ഷിയാസ്, യങ് ഡെമോക്രാറ്റ്സ് കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് എ.എസ്. മുനീർ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ട്രഷറർ ഷഹാബുദ്ദീൻ മാറനല്ലൂർ, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ജവാദ് കിള്ളി എന്നിവർ സംസാരിച്ചു.


