കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം

കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ചുമതലയേറ്റ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഒക്ടോബർ 15ന് തിരുവനന്തപുരത്തെത്തിയ ജി. ദേവരാജനെ ശ്രീ. വിനോദ് രാജിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു.
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയായ ജി. ദേവരാജൻ, കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ന്യൂഡൽഹിയിൽ നിയമിതനായതിനെ തുടർന്നാണ് പുതിയ ചുമതലയേറ്റത്. ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ തിരുവനന്തപുരം സന്ദർശനമായിരുന്നു ഇത്.


