ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

Spread the love

ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ ഉടൻ അവസാനിക്കുമെന്നും യുദ്ധം പൂർത്തിയാകുന്നതോടെ ആഗോള ഊർജ വില കുത്തനെ ഇടിയുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോണ്ടാനയിലെ ഇലക്ഷൻ റാലിയിൽ പങ്കെടുക്കാൻ അരിസോണയിൽ നിന്ന് പുറപ്പെടുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന് ആണവായുധം നിർമ്മിക്കാൻ അനുവാദം നൽകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സൈനിക നടപടിയിലൂടെ ഇറാന്റെ ആണവായുധ ശേഷി പൂർണ്ണമായും തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും, കപ്പൽ ഗതാഗതത്തിന് അതീവ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് സേന ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതോടെ പ്രദേശത്തിലൂടെയുള്ള എണ്ണ നീക്കം വീണ്ടെടുക്കാനായതായി ട്രംപ് പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാണപ്പപ്പെരുപ്പം 1.7 ശതമാനമായി കുറക്കാൻ കഴിഞ്ഞതായും എണ്ണ വില മുൻ ഭരണകൂടത്തേക്കാൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *